ആഗോളതാപനം തടയാന്‍ മരമാണ് മറുപടി'
എടപ്പാള്‍: ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി. ആഗോളതാപനം തടയാന്‍ മരമാണ് മറുപടി എന്ന സന്ദേശമുയര്‍ത്തി നടത്തിയ പരിപാടിയുടെ ഭാഗമായി പൂക്കളമിടലും നാടന്‍പൂക്കളുടെ പ്രദര്‍ശനവും പരിചയപ്പെടുത്തലും നടന്നു.
പൊന്നാനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണം-പെരുന്നാളാഘോഷം പി.ടി.എ. പ്രസിഡന്റ് ജിസന്‍ പി.ജോസ് ഉദ്ഘാടനംചെയ്തു. പി. ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു.
September 01
12:53
2017