SEED News

റോഡ്‌ സുരക്ഷയ്ക്കായി...

കാടാച്ചിറ സെക്കൻഡറി സ്കൂൾ റോഡ്‌ സുരക്ഷാ ക്ലബ്ബും സീഡ്‌ പ്രവർത്തകരും കാടാച്ചിറ ടൗണിൽ റോഡ്‌ സുരക്ഷാബോധവത്‌കരണ പരിപാടികൾ നടത്തി. ലഘുലേഖ വിതരണം, ഹെൽമെറ്റ്‌ ഇടാത്തവർക്കും സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവർക്കും ബോധവത്‌കരണം, റോഡ്‌ നിയമം പാലിച്ചവർക്ക്‌ ലഡു വിതരണം എന്നിവയായിരുന്നു പരിപാടികൾ. കണ്ണൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജ്‌മൽ ഖാൻ ഉദ്‌ഘാടനം ചെയ്തു. എടക്കാട്‌ എസ്‌.ഐ. മഹേഷ്‌ കണ്ടമ്പേത്ത്‌, പി.ടി.എ. പ്രസിഡന്റ്‌ ജനു ആയിച്ചാങ്കണ്ടി, അധ്യാപകരായ രാജീവ്‌ കുമാർ സി, ബിജു കടയപ്രത്ത്‌, ശേഷ്‌ കൃഷ്ണൻ, ജീവൻ കുമാർ, മുരളീധരൻ പി​.കെ., രേഷ്മ പി, ശ്രീപാർവതി എന്നിവർ നേതൃത്വം നല്കി. 

September 02
12:53 2017

Write a Comment

Related News