SEED News

കാർഷിക ഒളിമ്പിക്സ് നടത്തി

കരിമണ്ണൂർ: ദേശിയ കായിക ദിനാചരണം കാർഷിക ഒളിമ്പിക്സ് നടത്തി വേറിട്ടാഘോഷിച്ചു.കരിമണ്ണൂർ നിർമ്മല പബ്ലിക് സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.
 മാതൃഭൂമി സീഡ് ഹരിത കേരളം മിഷന്റെ സഹകരണത്തോടെയാണ് ദിനാചരണം നടത്തിയത്.
കളിയും, കൃഷിയുമായി ബന്ധപ്പെട്ട മത്സരങ്ങളാണ് നടത്തിയത്. മത്തങ്ങ റൈസ്, പച്ചക്കറി റിലേ, വാട്ടർ മെലോൺ സീഡ് സ്പ്ലിറ്റിങ്ങ് തുടങ്ങിയ മത്സരങ്ങളാണ് കുട്ടികൾ പങ്കെടുത്തത്.
കരിമണ്ണൂർ നിർമ്മല പബ്ബിക് സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ സിസ്റ്റർ ജോയ് സി, സീഡ് കോ ഓർഡിനേറ്റർ ബിനോജ് ആന്റണി,
അക്കാദമിക് കോ ഓർഡിനേറ്റർ സിനോജ് വി.ആർ, അധ്യാപകരായ അജയ് വേണം, ജോർഡി ജോർജ്, അൻജോ ജോയി, ലിനി ജോസ് എന്നിവർ നേതൃത്വം നൽകി.

September 07
12:53 2017

Write a Comment

Related News