SEED News

പുതിയകളികൾ കണ്ട്, കളിച്ച് കൃഷി ഒളിമ്പിക്സ്

എടത്തനാട്ടുകര: കായികകേരളത്തിൽ പ്രാധാന്യമേറെയുള്ള പാലക്കാട്ട് കളികൾ പലതുംകണ്ടിട്ടുണ്ട്. എന്നാൽ, എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.സ്കൂള് ചൊവ്വാഴ്ച കണ്ടു ഇതുവരെകാണാത്ത കളികൾ. മത്തങ്ങറേസ്, പച്ചക്കറി റിലേ... അങ്ങനെ പലതരം കളികൾ.
                    ദേശീയ കായികദിനത്തിൽ നടത്തിയ കൃഷി ഒളിമ്പിക്സാണ് ആവേശം നിറഞ്ഞത്. മാതൃഭൂമി സീഡിന്റെയും ഹരിതകേരളമിഷൻ ആറാം ഉത്സവത്തിന്റെയും ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ കൃഷി ഒളിമ്പിക്സ് നടത്തിയത്. പച്ചക്കറിറിലേയിൽ ആൺകുട്ടികളിൽ ജസീല് അഹമ്മദും അൻസബും ജേതാക്കളായി. പെൺകുട്ടികളിൽ ദിയ എം.സി., ഹിബ സി. എന്നിവർ ഒന്നാംസ്ഥാനക്കാരായി. മത്തങ്ങറേസിൽ അൻസഫ് ഒന്നാംസ്ഥാനം നേടി. കമ്പോസ്റ്റ് നിർമാണത്തിൽ റാഷിദ് കെ. ഒന്നാംസ്ഥാനം നേടി.
                     കൃഷിയൊരാവേശമായ പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിൽ അവർതന്നെയുണ്ടാക്കിയ പച്ചക്കറികളാണ് മത്സരത്തിൽ ഉപയോഗിച്ചത്. കനത്ത മഴയിലും ആവേശത്തോടെയായിരുന്നു മത്സരങ്ങൾ. പി.ടി.എ. പ്രസിഡന്റ് പി. ഹംസക്കുട്ടി, പ്രധാനാധ്യാപകൻ കെ.കെ. അബൂബക്കർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർമാരായ സാനിർ ബാബു പി., റസാഖ് വി. എന്നിവർ നേതൃത്വംനൽകി. ദീപക് എം.പി., ജയകൃഷ്ണൻ കെ.ജി., ജയപ്രകാശ് വി., അബ്ദുൾ വഹാബ് പി. എന്നിവർ പന്തുണയേകി.

September 07
12:53 2017

Write a Comment

Related News