SEED News

സീഡ് ക്ലബ്ബ് ജല ബോധവത്കരണ ക്ലാസ് നടത്തി

ഏറാമല: ഓര്‍ക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് നടപ്പാക്കുന്ന ജല ശ്രദ്ധ പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. കുടിവെള്ള സംരക്ഷണം ലക്ഷ്യമിട്ടാണ് ജലശ്രദ്ധ പദ്ധതി തുടങ്ങിയത്. ജലദുര്‍വിനിയോഗം നിരീക്ഷിക്കാനും സമഗ്ര ബോധവത്കരണവും ലക്ഷ്യമിട്ട് ഗൃഹസന്ദര്‍ശനം, ജലാശയ ശുചീകരണം, മഴവെള്ള സംരക്ഷണം തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. ബോധവത്കരണ ക്ലാസിന് പരിസ്ഥിതിപ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ നേതൃത്വംനല്‍കി. ഹെഡ്മാസ്റ്റര്‍ എം.വി. ചന്ദ്രന്‍, പി. സീമ, എ.വി. അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

September 08
12:53 2017

Write a Comment

Related News