SEED News

'റാലി ഫോര്‍ റിവേഴ്സി'ല്‍ നളന്ദയും

കൊച്ചി: പുഴകളെ പുനരുജ്ജീവിപ്പിക്കാന്‍ 'ഇഷ ഫൗണ്ടേഷന്‍' ദേശീയതലത്തില്‍ നടത്തുന്ന യത്‌നമായ 'റാലി ഫോര്‍ റിവേഴ്സി'ല്‍ നളന്ദ പബ്‌ളിക് സ്‌കൂള്‍ 'സീഡ് ക്‌ളബ്ബ്' പങ്കാളികളായി. നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലി കുട്ടികള്‍ ഈ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ചു.
 'ഭാരതം മഹാഭാരതം' എന്നാരംഭിക്കുന്ന നദീസ്തുതി എല്ലാവരും ചേര്‍ന്ന് പാടി. ആ ഗാനത്തിന്റെ നൃത്തശില്പവും അരങ്ങേറി. ആതിര സുനില്‍ കവിത അവതരിപ്പിച്ചു.

September 12
12:53 2017

Write a Comment

Related News