SEED News

കപ്പ വിളവെടുപ്പ് നടത്തിക്കൊണ്ട് സീഡ് അംഗങ്ങള്‍

 ഉദുമ : 

ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ സീഡ് അംഗങ്ങള്‍ കപ്പ വിളവെടുപ്പ് നടത്തി. സ്കൂളിലെ അടുക്കളത്തോട്ടത്തില്‍ വച്ചാണ് വിളവെടുപ്പ് നടത്തിയത്. ആദ്യത്തെ വിളവെടുപ്പിനേക്കാള്‍ കൂടുതലാണ് ഇത്തവണ ലഭ്യമായത്. സീഡ് കോര്‍ഡിനേറ്ററായ ശ്രീ.രൂപേഷ് സാര്‍ ആണ് ഈ പരിപാടിക്ക് നേതൃത്വം വഹിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പലായ ശ്രീ.മുരളീധരന്‍ സാറും മറ്റ് അധ്യാപകരായ സി.പി.അഭിരാം,അയ്യപ്പന്‍,അഷ്റഫ് എന്നിവരും പങ്കുചേര്‍ന്നു.
  
  

September 14
12:53 2017

Write a Comment

Related News