SEED News

നാട്ടുമാവിന് തോട്ടം ഒരുക്കി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്

 ചാരുംമൂട്: സ്കൂളില് നാട്ടുമാവിന് തോട്ടം ഒരുക്കി താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവ് ഇനങ്ങളെ തിരികെ കൊണ്ടുവരാനാണ് സീഡ്ക്ലബ്ബ് ശ്രമം. വേനലവധിക്ക് സീഡ് അംഗങ്ങള് നാട്ടില് നിന്ന് ശേഖരിച്ച നാട്ടുമാവുകളുടെ വിത്തുകള് പരിസ്ഥിതി സംഘടനയായ ഗ്രീന്വെയിന്റെ സഹായത്തോടെ പാകി മുളപ്പിച്ച് തൈകളാക്കിയാണ് മാവിന് തോട്ടം ഒരുക്കുന്നത്. 
   കിളിച്ചുണ്ടന്, കര്പ്പൂരമാങ്ങ, കപ്പമാങ്ങ, മൈലാപ്പ്, പോളച്ചിറ തുടങ്ങി ഇരുപതോളം മാവിനങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.   താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത മാവിന്തൈ നട്ട് ഉദ്ഘാടനം നിര്വഹിച്ചു.പി.ടി.എ. പ്രസിഡന്റ് എസ്.മധുകുമാര് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിന്സിപ്പല് ജിജി എച്ച്.നായര്, ഡെപ്യൂട്ടി എച്ച്.എം. എ.എന്.ശിവപ്രസാദ്, ഗ്രീന്വെയിന് സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് റാഫി രാമനാഥ്, കെ.വി.രാജശേഖരന്, സീഡ് കോ-ഓര്ഡിനേറ്റര് ശാന്തിതോമസ്, എസ്.അഭിലാഷ് കുമാര് എന്നിവര് പ്രസംഗിച്ചു.   

September 22
12:53 2017

Write a Comment

Related News