SEED News

പൊതുഗതാഗതം പ്രോൽസാഹിപ്പിക്കാൻ സീഡ് സംഘം

പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പൊതുഗതാഗത പ്രോൽസഹന പ്രചരണം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാർ  ലഘുലേഖ നൽകി ഉൽഘാടനം ചെയ്യുന്നു
              പൊതുഗതാഗതം പ്രോൽസാഹിപ്പിക്കാനുള്ള തൃശൂർ ജില്ലാ കലക്ടർക്കും തൃശൂർ റൂറൽ എസ്പിയുടെയും ശ്രമങ്ങൾക്ക് പിൻതുണയുമായി പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. ഗതാഗത കുരുക്കേറിയ പുഴക്കൽ മുതുവറ ഹൈവേയിൽ നടന്ന പൊതുഗതാഗത പ്രോൽസഹന പ്രചരണം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊതുഗതാഗത പ്രചരണ ലഘുലേഖ വിതരണം ചെയ്ത് ഉൽഘാടനം ചെയ്തു.. കാറുകളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേകം ലഘുലേഖകൾ വിതരണം നടത്തി. ബസ് ഡ്രൈവർമാർക്ക് തേൻ നിലാവും കപ്പലണ്ടി മിഠായിയും അടക്കമുള്ള മധുരം നൽകി പ്രോൽസാഹനവും പിൻതുണയും കുട്ടികൾ അറിയിച്ചു.സ്ക്കൂളിൽ നിന്ന് പൊതുഗതാഗത പ്രോൽസാഹനസൈക്കിൾ റാലി ഹൈവേയിലേക്ക് സംഘടിപ്പിച്ചിരുന്നു..ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ വിൽസൻ, സ്ക്കൂൾ ഹെഡ്മാസ്റ്റർ vട ഹരികുമാർ സീഡ് ക്ലബ് കോഡിനേറ്റർMSരാജേഷ്, പിടിഎ പ്രസിഡന്റ് രാമദാസ്, അധ്യാപകരായ ജിഷോ പുത്തൂർ ദാമോദർ മാമ്പുള്ളി എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി


 

-- 

September 27
12:53 2017

Write a Comment

Related News