SEED News

മീറ്റ്ന സ്കൂളിൽ സീഡ് പച്ചക്കറിക്കൃഷി വിളവെടുപ്പ്

ലക്കിടി: മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ സീഡ് പച്ചക്കറിക്കൃഷി വിളവെടുപ്പ് തുടങ്ങി. സ്കൂൾ മുറ്റത്തൊരു വിഷരഹിത ജൈവപച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചതെന്ന് സീഡ് കോ-ഓർഡിനേറ്റർ കെ. ബാബുരാജ് പറഞ്ഞു.
വാർഡ് കൗൺസിലർ ജോസ് തോമസ്, പി.ടി.എ. പ്രസിഡന്റ് യു. ഉദയകുമാർ, പ്രധാനാധ്യാപകൻ കെ.എം. പദ്മകുമാർ, കെ. ബാബുരാജ്, കെ.എം. പ്രകാശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.
കൃഷിയിൽനിന്നുള്ള വിള സ്കൂളിലെ ഉച്ചഭക്ഷണത്തിനുപയോഗിക്കും. 

October 12
12:53 2017

Write a Comment