SEED News

കൊയ്തും കറ്റകെട്ടിയും കുട്ടികളുടെ പുനംകൃഷിപാഠം


നടുവില്‍: കൂട്ടുകാരുടെ നെല്‍ക്കൃഷിയിടത്തില്‍ കൊയ്ത്തിന് സഹപാഠികളെത്തി. വെള്ളാട് ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളായ ജീവന്‍ ലിജോ, വൈഗ ബാബു, ജിവിന്‍, ജിത്തു എന്നിവരുടെയും കുടുംബത്തിന്റെയും പുനം കൃഷിയിടത്തിലാണ് കൊയ്ത്തു കാണാനും പഠിക്കാനും സ്‌കൂളിലെ മറ്റുകുട്ടികളെത്തിയത്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു കൃഷിയിടസന്ദര്‍ശനം.
     സ്‌കൂളില്‍നിന്ന് നല്‍കിയ പച്ചക്കറിവിത്ത് നെല്ലിനൊപ്പം കൃഷിചെയ്തിട്ടുണ്ട്. ചെന്നെല്ല്, പാല്‍ക്കയ്മ, കോഴിവാലന്‍ എന്നീ നാടന്‍ നെല്‍വിത്തുകള്‍ തിരിച്ചറിയാനും ചോളം, ചാമ, തുവര തുടങ്ങിയ ഇടവിളകള് പരിചയപ്പെടാനും കുട്ടികള്‍ക്കായി.
 സീഡ് കോ ഓര്‍ഡിനേറ്റര്‍ മോഹനന്‍ അളോറ, അധ്യാപകരായ പുതുശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി, കെ.ലീല, ആതിര മോഹന്‍, ആഷാ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.





October 14
12:53 2017

Write a Comment

Related News