SEED News

ഊര്‍ജ്ജോത്സവം നടത്തി



കൊട്ടാരക്കര:  താമരക്കുടി ശിവവിലാസം സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും ഊര്‍ജ്ജസംരക്ഷണ ക്ലബ്ബും ചേര്‍ന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റീവിന്റെ സഹകരണത്തോടെ ഊര്‍ജോത്സവം സംഘടിപ്പിച്ചു. ഊര്‍ജോപഭോഗം കുറയ്ക്കുക, വൈദ്യുതോപകരണങ്ങള്‍ മുഖേനയുള്ള അപകടങ്ങള്‍ ഒഴിവാക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും നടന്നു. ഇലക്ട്രിക് ഇന്‍സ്‌പെക്ടര്‍ ഐറീന്‍ പീറ്റര്‍, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിജുമോന്‍, സുമേഷ്, പ്രിയ, വിനായക് എന്നിവര്‍ ക്ലാസ് നയിച്ചു. വീടുകളില്‍ ഊര്‍ജ്ജ ഉപഭോഗം ഏറ്റവുമധികം കുറയ്ക്കുന്ന രണ്ട് കുട്ടികള്‍ക്ക് സൗരവിളക്ക്, എല്‍.ഇ.ഡി. ബള്‍ബുകള്‍ എന്നിവ സമ്മാനങ്ങളായി നല്‍കുമെന്ന് സീഡ് കോര്‍ഡിനേറ്റര്‍ അനീഷ് ടി.എല്‍. പറഞ്ഞു. ഹെഡ്മിസ്ട്രസ് അനിത.എം.എസ്, പി.ടി.എ. പ്രസിഡന്റ് എന്‍.കെ.ഹരികുമാര്‍, രതീഷ്.ആര്‍.സി. അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.താമരക്കുടി ശിവവിലാസം സ്‌കൂളും മാതൃഭൂമി സീഡ് യൂണിറ്റും ചേര്‍ന്ന് നടത്തിയ ഊര്‍ജ്ജോത്സവം






October 19
12:53 2017

Write a Comment

Related News