SEED News

കുട്ടമശ്ശേരി എച്ച്.എസ്.എസില്‍ നക്ഷത്രവനം പദ്ധതി തുടങ്ങി

ആലുവ: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് കുട്ടമശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. 
കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം. നാസര്‍ അധ്യക്ഷത വഹിച്ചു. വെദ്യരത്‌നം ഔഷധശാല മാര്‍ക്കറ്റിങ് മാനേജര്‍ ശ്രീജിത്ത് ഉണ്ണി നക്ഷത്ര വനത്തെ പറ്റി കുട്ടികള്‍ക്ക് വിശദീകരിച്ചു. പ്രൊഫ. ഷാജു തോമസ് നക്ഷത്ര വനത്തിലെ വൃക്ഷങ്ങളെ പറ്റി അറിവ് നല്‍കി. സീഡംഗമായ അഖില്‍, സ്റ്റാഫ് സെക്രട്ടറി ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. സീഡംഗം കൈലാസ് സീഡ് പ്രവര്‍ത്തകര്‍ നട്ടു മുളപ്പിച്ചെടുത്ത മാവിന്‍തൈ പഞ്ചായത്ത് പ്രസിഡന്റിന് സമ്മാനിച്ചു. പി.ടി.എ. അംഗങ്ങളായ അബ്ദു, സോനരവി, ജെസീല നൗഷാദ് എന്നിവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് ഗീതാലക്ഷ്മി സ്വാഗതവും, സീഡ് കോഡിനേറ്റര്‍ പി.ബി. ലൈല നന്ദിയും പറഞ്ഞു. 

October 26
12:53 2017

Write a Comment

Related News