SEED News

അറുപത്തൊന്നിന്റെ 'ചെറുപ്പത്തിന്' 61 നാട്ടുമാവുകൾ, ഹാപ്പി ബെർത്ത്‌ഡേ കേരളം


തൊടുപുഴ: ഇന്ന് 61ാം പിറന്നാളാഘോഷിക്കുന്ന കേരളത്തിന് പിറന്നാൾ സമ്മാനമായി 61 നാട്ടുമാവിൻ തൈകൾ നട്ട് തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. സീഡിന്റെ 'നാട്ടുമാഞ്ചോട്ടിൽ' പദ്ധതിയുടെ ഭാഗമായി  തെനംകുന്ന് ബൈപാസിലാണ് കുട്ടികൾ തൈകൾ നട്ടത്.

തൊടുപുഴ മാതൃഭൂമി ഓഫീസിൽ മുളപ്പിച്ച തൈകളാണ് പദ്ധതിക്കായി ഉപയോഗിച്ച്. കഴിഞ്ഞ മാമ്പഴക്കാലത്ത് മാങ്ങാണ്ടികൾ ശേഖരിച്ച് മാതൃഭൂമി ഓഫീസിൽ നട്ടുമുളപ്പിക്കുകയായിരുന്നു. പല പദ്ധതികൾക്കായി ഈ നാട്ടുമാവിൻ തൈകൾ ഉപയോഗിച്ച് വരികയാണ്.

തൈനടീൽ കൂടാതെ കേരള പിറവി ദിനത്തിൽ ക്വിസ് മത്സരം നടത്താനും സീഡംഗങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. വിജയികൾക്ക് നാട്ടു മാവുകൾ സമ്മാനമായി നൽകും, പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തും. മാവിൻതൈകൾ പരിചരിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സ്‌കൂൾ മാനേജർ ഫാ.ജിയോ തടിക്കാട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പി.ടി.എ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ, എം.പി.ടി.എ പ്രസിഡന്റ് ലുധിമോൾ ജയമോഹൻ, സീഡ് കോ-ഓർഡിനേറ്റർ അനീഷ് ജോർജ്, ബിന്ദു ഓലിയപ്പുറം, അധ്യാപകരായ ഷിന്റോ ജോർജ്ജ്, ബീന വിൽസൺ, ലീസി.ടി.ഐ, പി.ടി.എ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 



1അജേഷ്2


കേരളപ്പിറവിയോടനുബദ്ധിച്ച് മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായി 61 നാട്ടുമാവുകൾ നടുന്നതിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ ഫാ.ജിയോ തടിക്കാട്ട് നിർവഹിക്കുന്നു.

November 01
12:53 2017

Write a Comment

Related News