SEED News

കല്ലുപാറയില്‍ കരനെല്‍ക്കൃഷിയുമായ് പുതുപ്പണം ജെ.എന്‍.എം.

പുതുപ്പണം: ചരലുകള്‍ നിറഞ്ഞ കല്ലുപാറപ്പറമ്പില്‍ വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തിലൂടെ കരനെല്‍ വിതയേറ്റി മികച്ചനേട്ടം കൊയ്തു. പുതുപ്പണം ജെ.എന്‍.എം. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാര്‍ഷിക-പരിസ്ഥിതി- സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു കൃഷിനടത്തിയത്. 

കൊയ്ത്തുകാരുടെ വേഷം ധരിച്ച്, വിദ്യാര്‍ഥികള്‍ കറ്റയേന്തി ക്ലാസുകള്‍ കയറി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ആലിയ, അമീന പര്‍വ്വീന്‍, ഉമ്മുസല്‍മ, സ്വാതി എന്നിവര്‍ സംസാരിച്ചു. പുതുപ്പണം പ്രദേശത്ത് എഴുപത്തഞ്ചാം വയസ്സിലും കൃഷിയില്‍ സജീവമായ കൂടത്തില്‍ ലീലയെ ആദരിച്ചു. 

കൊയ്ത്തുത്സവം പ്രിന്‍സിപ്പല്‍ ടി.സി. സത്യനാഥന്‍ ഉദ്ഘാടനംചെയ്തു പി.ടി.എ. പ്രസിഡന്റ് എ.പി. മോഹനന്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ബി. ജയകുമാര്‍, കെ. പ്രമോദന്‍, പി. പ്രശാന്തി, ഒ.വി. ഷൈലജ, പി.പി. ഗിരിജ, ശ്യാമാജി, വിഷ്ണു വി.എം. എന്നിവര്‍ സംസാരിച്ചു. 

November 03
12:53 2017

Write a Comment

Related News