SEED News

പച്ചക്കറിത്തോട്ടമൊരുക്കി വിദ്യാർഥികൾ



മാടായി: കേരളപ്പിറവി ദിനത്തില്‍ വിദ്യാലമുറ്റത്ത് പച്ചക്കറിത്തോട്ടമൊരുക്കി വിദ്യാര്‍ഥികള്‍. 
മാടായി ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷണല്‍ വിഭാഗം എന്‍.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡും പഴയങ്ങാടി റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് പച്ചക്കറി നട്ടത്. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രൊഫ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
 കെ.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.പി.ശ്രീധരന്‍, കെ.പി.ചന്ദ്രന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.സിദ്ദിഖ്, ഇ.സി.വിനോദ്, കെ.പി.മനോജ്, കെ.ദിനേശന്‍, യു.സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച അധ്യാപകര്‍ക്കുള്ള റോട്ടറി ക്ലബ്ബിന്റെ രാഷ്ട്രനിര്‍മാണ അവാര്‍ഡ് എ.കുഞ്ഞികൃഷ്ണന്‍ വേങ്ങര, ഹരിദാസ് നടുവളത്ത് എന്നിവര്‍ക്ക് നല്‍കി.


November 08
12:53 2017

Write a Comment

Related News