SEED News

കാരുണ്യത്തിന്റെ തലോടലുമായി എൽ.എസ്.എൻ. സീഡ് പ്രവർത്തകർ

ഒറ്റപ്പാലം: മാതൃഭൂമി സീഡ് പ്രവർത്തനഭാഗമായി ഒറ്റപ്പാലം എൽ.എസ്.എൻ.എച്ച്.എസിലെ സീഡ് വിദ്യാർഥികൾ വരോട് ആശ്രയം വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾ സ്വരുക്കൂട്ടിയെടുത്ത പണമുപയോഗിച്ച് അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും വാങ്ങിനൽകി. 
അന്തേവാസികൾക്കായി വിദ്യാർഥികൾ കലാപരിപാടികളും നടത്തി. 
പ്രധാനാധ്യാപിക സിസ്റ്റർ ആൽഫിൻ, സീഡ് കോ-ഓർഡിനേറ്റർമാരായ റെൻസി, പ്രേമ, പി.ടി.എ. പ്രതിനിധികളായ സന്തോഷ്, രാജേഷ് എന്നിവരും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു.

November 25
12:53 2017

Write a Comment

Related News