SEED News

മമ്പാട് സി.എ.യു.പി. സ്കൂളിൽ നക്ഷത്രവനം പദ്ധതി

പാലക്കാട്: മാതൃഭൂമി സീഡിന്റെയും വൈദ്യരത്നം ഔഷധശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മമ്പാട് സി.ഐ.യു.പി. സ്കൂളിൽ നക്ഷത്രവനം പദ്ധതി തുടങ്ങി. കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലളിത ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈദ്യരത്നം ഏരിയ മാനേജർ വെങ്കിടേഷ് മുഖ്യപ്രഭാഷണം നടത്തി.
    പ്രധാനാധ്യാപിക അന്നം, വാർഡ്‌ മെമ്പർ രമണി രാജൻ, പി.ടി.എ. പ്രസിഡന്റ് ദേവൻ, അധ്യാപകരായ സോളി, ഉഷ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രതിനിധികളായ അക്ഷര സുനിൽ, ആംസൺസ് എന്നിവർ ഔഷധസസ്യത്തൈകൾ ഏറ്റുവാങ്ങി.

November 25
12:53 2017

Write a Comment

Related News