പാമ്പുകളെക്കുറിച്ചറിഞ്ഞ് സീഡ് ക്ലബ്ബ് വിദ്യാർഥികൾ
കൊപ്പം: പാമ്പുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനക്ലാസ് നടത്തി. കൈപ്പുറം അബ്ബാസ് ക്ലാസിന് നേതൃത്വം നൽകി.
പാമ്പുകളുടെ എല്ലാവിധ സവിശേഷതകളെക്കുറിച്ചും വിവരിച്ച ക്ലാസിൽ വിവിധയിനം പാമ്പുകളുടെ പ്രദർശനവുമുണ്ടായി. സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, അധ്യാപകരായ എൻ.എ. ബീന, ജെ. നരേന്ദ്രൻ, മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തു.
November 25
12:53
2017