SEED News

സീഡ് പദ്ധതി മാതൃഭൂമി ഏറ്റെടുത്ത ചരിത്രദൗത്യത്തിന്റെ തുടര്‍ച്ച -ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി.








വളാഞ്ചേരി: മാതൃഭൂമി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സീഡ് പദ്ധതി 'മാതൃഭൂമി' ഏറ്റെടുത്ത ചരിത്രപരമായ ദൗത്യത്തിന്റെ തുടര്‍ച്ചയാണെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. പറഞ്ഞു.  ഹരിതവിദ്യാലയ പുരസ്‌കാര  സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിനൊപ്പം നില്‍ക്കുകയും മഹാത്മാഗാന്ധി തൊട്ടുകൂടായ്മയ്‌ക്കെതിരേ സമരംനടത്തിയപ്പോള്‍ അതിനെ ശക്തമായി പിന്തുണയ്ക്കുകയുംചെയ്ത പത്രമാണ് മാതൃഭൂമി. അതില്‍ മാതൃഭൂമിക്ക് അഭിമാനിക്കാം. തൊട്ടുകൂടായ്മയെന്ന സമൂഹവിപത്തിനെതിരേ ജയിലില്‍കിടന്നും പ്രവര്‍ത്തിച്ച പാരമ്പര്യമാണ് മാതൃഭൂമിയുടെ സ്ഥാപകപത്രാധിപരായ കെ.പി. കേശവമേനോന്‍ എന്ന മഹാനുള്ളത് -ഇ.ടി.പറഞ്ഞു.  
 വിദ്യാര്‍ഥികളാണ് നാളത്തെ നയരൂപവത്കരണം നടത്തേണ്ടവര്‍. തലമുറകള്‍ കൈമാറേണ്ട ഭൂമിയുടെ സംരക്ഷണം അവരുടെ കൈകളില്‍ ഭദ്രമാവണം. അതിന് പ്രകൃതിയിലെ എല്ലാവിഭവങ്ങളും സംരക്ഷിക്കപ്പെടണം -കായലും കാടും പുഴയും മണ്ണും മലയും എല്ലാം. പ്രകൃതിയുടെ സംരക്ഷണച്ചുമതല വിദ്യാര്‍ഥികളെ ഏല്‍പ്പിക്കുകയാണ് മാതൃഭൂമി സീഡെന്ന പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് ഇ.ടി. പറഞ്ഞു.
 പരിസ്ഥിതി ആഘാതങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍ക്കുന്നതിന് മാതൃഭൂമി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


November 28
12:53 2017

Write a Comment

Related News