അണിചേരാന് ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ്
ചെങ്ങന്നൂര്: ഉത്തരപ്പള്ളിയാര് വീണ്ടെടുക്കല് യജ്ഞത്തില് അണിചേരുമെന്ന് ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികള്. പാണ്ടനാട് സ്വാമി വിവേകാനന്ദ സ്‌കൂള്, നാഷണല് സര്വീസ് സ്‌കീം എന്നിവര് മുന്‌പേ സന്നദ്ധത അറിയിച്ചിരുന്നു.
സര്വേയുടെ സൗകര്യാര്ഥം കാടുവെട്ടിത്തെളിച്ച് വഴിയൊരുക്കും. സാമ്പത്തിക സമാഹരണം നടത്താനും തയ്യാറാണെന്ന് കുട്ടികള് അറിയിച്ചു. ഇവരുടെ നേതൃത്വത്തില് ആറിനെപ്പറ്റി ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. പ്രദേശത്ത് വിശദമായ പഠനം നടത്തിയാണ് ഇത് തയ്യാറാക്കിയത്.
നാട്ടുകൂട്ടങ്ങള് വിളിച്ച് ഡോക്യുമെന്ററി പ്രദര്ശിപ്പിക്കാനും കുട്ടികള് ആലോചിക്കുന്നുണ്ട്. ജനകീയസമിതികളുടെ സഹായം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഉത്തരപ്പള്ളിയാറിനെ ഉണര്ത്താന് സ്‌കൂള്, കോളേജ് വിദ്യാര്ഥികള് ആവേശത്തോടെ മുന്നോട്ടുവരികയാണ്.
December 01
12:53
2017