മാലൂര് യു.പി. സ്‌കൂളില് ജലസംരക്ഷണത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബ് ബക്കറ്റും കപ്പും വിതരണം
മാലൂര്‍: മാലൂര് യു.പി. സ്‌കൂളില് ജലസംരക്ഷണത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബ് ബക്കറ്റും കപ്പും വിതരണം ചെയ്തു. എല്ലാ ക്ലാസുകളിലും രാവിലെ വെള്ളം ബക്കറ്റില് കൊണ്ടുവെയ്ക്കും. വെള്ളം കപ്പിലെടുത്ത് പച്ചക്കറിച്ചെടിയുടെ അടുത്തുനിന്ന് കൈയും പ്ലേറ്റും കഴുകും. ഇതിലുടെ ജലം പാഴാക്കാതെ സംരക്ഷിക്കാമെന്നും ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും അവബോധം വളര്‍ത്താനാണ് ലക്ഷ്യം. പി.ടി.എ. പ്രസിഡന്റ് കെ.ഹരീന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.ജലജ, എം.പി.ജിത, വി.സി.ജാഫര്, സീഡ് കണ്വീനര് കെ.സജീവ്കുമാര് എന്നിവര് സംസാരിച്ചു.
December 09
12:53
2017