SEED News

സീഡ് വിദ്യാലയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ഇനി മണ്ണിലേക്ക് വലിച്ചെറിയില്ല

പാലക്കാട്: മാതൃഭൂമി സീഡ് പദ്ധയിൽ അംഗങ്ങളായ വിദ്യാലയങ്ങൾ ഇനി പ്ലാസ്റ്റിക് മാലിന്യം മണ്ണിലേക്ക് വലിച്ചെറിയില്ല. 
പ്ലാസ്റ്റിക്കിന്റെ വിവേചനപരമായ ഉപയോഗവും പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കാൻ സീഡിന്റെ ഭാഗമായി നടപ്പാക്കിയിട്ടുള്ള ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായാണ് ഇത്‌. ഇതുപ്രകാരം  പ്ലാസ്റ്റിക് മാലിന്യം  സ്കൂളുകളിൽ ശേഖരിക്കും.
ആദ്യ ഘട്ടത്തിൽ 1800 കിലോഗ്രാം പ്ലാസ്റ്റിക് ശേഖരിച്ചു. ജില്ലയിലെ ഇരുപതോളം വിദ്യാലയങ്ങളിൽനിന്നാണ് ആദ്യ ഘട്ടത്തിൽ ഫൈവ് സ്റ്റാർ പ്ലാസ്റ്റിക് എന്ന സ്ഥാപനം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. കണ്ണാടി ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജി. ലീലാകൃഷ്ണൻ, പ്രധാനാധ്യാപിക കെ.പി. ജയശ്രീ, സീഡ് കോ-ഓർഡിനേറ്റർമാരായ വി. ലിസി എന്നിവർ പ്രസംഗിച്ചു.

December 23
12:53 2017

Write a Comment

Related News