SEED News

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുമായി വി.ഇ.എം.യു.പി. സ്കൂൾ

മേപ്പയ്യൂർ: ഇനി വരുന്നൊരു തലമുറ ഇരുട്ടിലാവാതിരിക്കാൻ ഓരോ വ്യക്തിയും ഊർജ്ജ സംരക്ഷണത്തിൽ ബോധവാൻമാരാ കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിക്കൊണ്ട് വിളയാട്ടൂർ എളമ്പിലാട് എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെയും തണൽ പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ബോധവൽക്കരണ ക്ലാസും LED ബൾബ് നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഹെഡ്മാസ്റ്റർ ഇ.കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ സീഡ് കോഡിനേറ്റർ പ്രദീപ് മുദ്ര , എം.പ്രസീത, പി.മുഹമ്മദ് അഷറഫ് ,സഹിറ, ഗൗതമി ജി.എസ്, എന്നിവർ സംസാരിച്ചു.ശ്രീ.അരവിന്ദൻ മാസ്റ്റർ വിദ്യാർത്ഥികൾക്ക് LED ബൾബ് നിർമാണത്തിൽ പരിശീലനം നൽകി

January 24
12:53 2018

Write a Comment

Related News