SEED News

നെൽക്കൃഷിയിൽ നൂറുമേനി കൊയ്ത്‌ കടമ്പൂർ സ്കൂളിലെ വിദ്യാർഥികൾ

ഒറ്റപ്പാലം: 80 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കി നൂറുമേനി കൊയ്ത് കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. വിദ്യാർഥികൾ ചെയ്ത രണ്ടാംവിള നെൽക്കൃഷി വിളവെടുപ്പിന്റെ ഭാഗമായി കൊയ്ത്തുത്സവം ബുധനാഴ്ച നടന്നു. കടമ്പൂരിലെ മുല്ലക്കരപാടത്തെ സ്ഥലം പാട്ടത്തിനെടുത്താണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽക്കൃഷിയിറക്കിയിരുന്നത്. സീഡ് ക്ലബ്ബിലെ 50 വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് നെൽക്കൃഷിയെ പരിപാലിച്ചിരുന്നത്. കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് അംഗം യു. രാജഗോപാൽ ഉദ്ഘാടനംചെയ്തു. 
 പി.ടി.എ. പ്രസിഡന്റ് സി.സി. രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതാമോഹൻദാസ്, വാർഡംഗം വിജിത, പ്രധാനാധ്യാപിക കെ. വത്സല, പ്രിൻസിപ്പൽ കെ.കെ. പ്രസന്ന, എം. കല്യാണിക്കുട്ടി, പി. ചന്ദ്രബാനു, സീഡ് കോ-ഓർഡിനേറ്റർ കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഒക്ടോബർ നാലിന് ആഘോഷമായി വിദ്യാർഥികൾ ഞാറുനടീലും നടത്തിയിരുന്നു.

February 07
12:53 2018

Write a Comment

Related News