SEED News

കുട്ടികൾ നദിയെ വന്ദിച്ച് പ്രതിജ്ഞയെടുത്തു

പാണ്ടനാട്: എസ്.വി.എച്ച്.എസ്.എസിലെ കുട്ടികൾ നീർത്തടദിനത്തിൽ നദീവന്ദനം നടത്തി. ജലം അമൂല്യമാണെന്നും മലിനപ്പെടുത്താതെ കാത്തുരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പമ്പാതീരത്താണ് പരിപാടി സംഘടിപ്പിച്ചത്. 
സീഡ് ഭാരവാഹികളായ ലക്ഷ്മിപ്രിയ, ഗൗരി നന്ദന, കോ-ഒാർഡിനേറ്റർ ആർ.രാജേഷ്, വിദ്യ ജി.കൃഷ്ണൻ, ശ്രീജ, മായ, സുധാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

February 11
12:53 2018

Write a Comment