environmental News

യു പി സ്കൂൾ പുന്നപ്രയിൽ സൗരോർജ്ജ വൈദ്യുതി നിലയം.

വൈദ്യുതിബോർഡിൻ്റെ പ്രതിമാസ ബില്ലിൽ നിന്നും മുക്തിനേടുവാനും സ്കൂളിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ശ്രോതസ്സാക്കുവാനുമായി ഉപകരിക്കും വിധം 20 KWP വൈദ്യുതി ഉത്പാദന നിലയം സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് പുന്നപ്ര യു പി സ്കൂൾ. 

ദിനംപ്രതി ഇരുപത് യൂണിറ്റു  ആവശ്യമുള്ളപ്പോൾ എൺപത് യൂണിറ്റുൽപാദിപ്പിച്ച് സാമൂഹ്യ പ്രതിബദ്ധത കൂടി ലാക്കാക്കി  പുന്നപ്ര എൻ. എസ്സ് എസ്സ്. ഭാരവാഹികൾ അതിൻ്റെ പാരമ്പര്യം നിലനിർത്തുന്നു.


സ്കൂളുകളിൽ നടപ്പാക്കുന്ന, കേരളത്തിലെ തന്നെ ആദ്യത്തെ പദ്ധതിയായി ആരോരുമറിയാതെ ഈ നിലയം മാറിക്കഴിഞ്ഞു. 2017 ജൂൺ 13 നു പ്രവർത്തനക്ഷമതയിലെത്തിച്ചുവെന്നും , 2017 സെപ്തംബർ 30 വരെയുള്ള കാലയളവിൽ ഉത്പാദിപ്പിച്ച അധിക വൈദ്യുതിയുടെ തുകയായ 17483 രൂപാ കെ എസ്സ് ഇ ബി യിൽ നിന്നും ലഭിച്ചുവെന്നും, പ്രസ്തുത നിലയം സമയബന്ധിതമായി പൂർത്തികരിക്കുവാൻ ആത്മാർത്ഥമായി സഹകരിച്ച കെ എസ്സ് ഇ ബി ഉദ്യോഗസ്ഥരെ യു പി സ്കൂൾ വാർഷിക സമാപന സമ്മേളനത്തിൽ പ്രശംസാ പത്രം നൽകി ആദരിച്ചുകോണ്ട് സ്കൂൾ മാനേജർ ശ്രീ എം സി  അനിൽ കുമാർ അറിയിച്ചു . 

February 12
12:53 2018

Write a Comment