reporter News

തീരദേശത്ത് ഫ്ലൂറോസിസ് വ്യാപകം: ആർ.തേജാ ലക്ഷ്മി, എസ്.ഡി.വി.യു.പി.എസ്‌. നീർക്കുന്നം

നീർക്കുന്നം: അമ്പലപ്പഴ തീരമേഖലയിൽ ഫ്ലൂ റോസിസ് വ്യാപകം പല്ലിനെയും എല്ലിനെയും ബാധിക്കുന്ന ഈ രോഗം 70 ശതമാനം പേരിലും ഉള്ളതായി കണ്ടെത്തി. നീർക്കുന്നം എസ്.ഡി.വി യു.പി.സ്കൂൾ വിദ്യാർഥികൾ നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 17-ൽ വീടുകയറിയാണ് സർവേ നടത്തിയത്. അധ്യാപകരും വിദ്യാർഥികളെ സഹായിക്കാനെത്തി.    ഈമേഖലയിൽ ഭൂഗർഭ ജലമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഇതിലൂടെയാണ് ഫ്ലൂ റൈഡ് ഉള്ളിൽ ചെല്ലുന്നതെന്ന് കണ്ടെത്തി. തീരമേഖലയിലെ കുടിവെള്ളത്തിൽ ഫ്ലൂറൈഡ് കൂടുതലാണെന്ന് മുമ്പും ചില പഠനങ്ങൾ ഉണ്ടായിട്ടുള്ളതാണ്. പല്ലുകളുടെ മഞ്ഞളിപ്പ്, എളുപ്പം കേടാകൽ, എല്ലുകളുടെ ബലക്ഷയം എന്നിവ ഫ്ലൂറോസിസ് മൂലം ഉണ്ടാകുന്നുണ്ട്.  അടിയന്തരമായി ശുദ്ധജല ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ ഈ മേഖലയിലെ ജനങ്ങൾ ദുരിതം അനുഭവിക്കും. ആലപ്പുഴ കുടിവെള്ള പദ്ധതി ദാഗമായി അമ്പലപ്പുഴ തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.  

February 27
12:53 2018

Write a Comment