SEED News

കാർത്തികപുരം സ്കൂളിൽ നക്ഷത്രവനം പദ്ധതി

 കാർത്തികപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നക്ഷത്ര വനം പദ്ധതി തുടങ്ങി. സ്കൂൾ സീഡ് ക്ലബ്, വൈദ്യ രത്നം ആയുർവേദ ഔഷധശാല എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജന്മനക്ഷത്ര മരം നട്ട് ജില്ലാ പഞ്ചായത്ത് അംഗം ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. ഉദയഗിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് മിനി മാത്യു അധ്യക്ഷത വഹിച്ചു.

പ്രീത പ്രകാശ്, പി.പി.അജി, വി.ബി.രാജേഷ്, കെ.പി.സൗദാമിനി, കെ.എസ്.മധു, ജോയി പറയൻകുഴി, മാനുവൽ വടക്കേമുറി, ജോസഫ് വട്ടക്കോട്ടയിൽ, തങ്കമ്മ ദാമോദരൻ, മോഹനൻ ആലിൻതാഴെ, ജിജി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.


February 28
12:53 2018

Write a Comment

Related News