SEED News

പ്രകൃതിയുടെ പാഠങ്ങള്‍ നല്‍കിയ വിജയ തിളക്കത്തില്‍ മഞ്ഞാടി എം ടി എസ് എസ് യു പി സ്‌കൂള്‍


പത്തനംതിട്ട: പ്രകൃതിയോട് ഒത്തിണങ്ങിയ പഠന പഠ്യേതര വിഷയങ്ങളിലെ മികവാണ് മഞ്ഞാടി സ്‌കൂളിനെ മാതൃഭുമി  സീഡിന്റെ ശ്രേഷ്ട്ടഹരിത  വിദ്യാലം പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.നാട്ടുമാവുകളുടെയും ജലസംരക്ഷണത്തിന്റെയും കൃഷിയുടെയും ജൈവ വൈവിധ്യത്തിന്റെയും ഉര്‍ജ്ജസംരക്ഷണത്തിന്റെയും ശുചിത്വ ശീലങ്ങളുടെയും പ്രവര്‍ത്തനങ്ങളാണ്  വിജയത്തിന് തിളക്കം നല്‍കുന്നത്. കഴിഞ്ഞവര്ഷങ്ങളിലേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്‌കൂള്‍ ഈ തവണയും പ്രവര്‍ത്തനാങ്ങളില്‍ വേറിട്ട് നിന്നു. തളിര്‍ എന്നെ പേരിട്ടിരിക്കുന്ന സീഡ് ക്ലബ്ബില്‍ 30 കുട്ടികള്‍  ഒരു അധ്യാപക കോ ഓര്‍ഡിനേറ്ററും സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്‌സിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കി വരുന്നത്.
സാമൂഹിക പ്രിതിബദ്ധയോടെയുള്ള  പ്രവര്‍ത്തനങ്ങളില്‍ സമൂഹവും മറ്റു സംഘടനകളും പിന്തണയേകുന്നു. സ്‌കൂള്‍ അദ്ധ്യാപക കോ ഓര്‍ഡിനേറ്റര്‍ അന്നമ്മ റ്റി ബേബിയുടെ നേത്രത്വത്തില്‍ പരിസ്ഥിതി ദിനത്തോടെ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളിലേക്ക്  വ്യാപിപ്പിക്കുന്നു. ലവ് പ്ലാസ്റ്റിക്, സീഡ് റിപ്പോര്‍ട്ടര്‍, എന്റെ തെങ്ങ്, സീഡ് പോലീസ്, സീസണ്‍ വാച്ച്, ഹരിതകേരളം ഹരിതോത്സവുമായി  ബന്ധപ്പെട്ടുള്ള ദിനങ്ങളുടെ  വിപുലമായ ആചരണം എന്നിവയും സീഡ് കുട്ടികള്‍ സംഘടിപ്പിച്ചു. മാനേജര്‍ മിനി ജോയ് തോമസ്, പ്രഥമാധ്യാപിക ഇന്‍ചാര്‍ജ് മറിയാമ്മ എബ്രഹാം സീഡ് കോ ഓര്‍ഡിനേറ്റര്‍ അന്നമ്മ റ്റി ബേബി, പി.റ്റി.എ  പ്രസിഡന്റ് ജോസ് സാമുവേല്‍, പി.റ്റി.എ അംഗം വിനോദ്, സ്‌കൂള്‍ ടെവേലോപ്‌മെന്റ്റ് കമ്മിറ്റി മെമ്പര്‍ പ്രകാശ് വള്ളംകുളം എന്നിവര്‍ പ്രവര്‍ത്തങ്ങള്‍ക്ക്  നേതൃത്വം നല്‍കി

March 20
12:53 2018

Write a Comment