SEED News

മരുഭൂവത്കരണ വിരുദ്ധദിനാചരണം

മാത്തിൽ: മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ഇക്കോ ക്ളബ്ബും ഭൂമിത്രസേനയും മരുഭൂവത്കരണവിരുദ്ധ ദിനാചരണം നടത്തി. സ്കൂളിനടുത്തുള്ള ചെങ്കൽക്കുന്നിൽ വിവിധ വൃക്ഷങ്ങൾ നട്ടു. രാമച്ചം നട്ട് സ്കൂൾ പ്രിൻസിപ്പൽ സി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി.ഭരതൻ അധ്യക്ഷതവഹിച്ചു. കെ.വി.കരുണാകരൻ, ഐ.സി.ശ്രീകുമാർ, പി.കെ.അശോകൻ, സീഡ് കോ ഓർഡിനേറ്റർ പി.വി.പ്രഭാകരൻ, സീഡ് സെക്രട്ടറി എം.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

June 23
12:53 2018

Write a Comment

Related News