SEED News

വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസ്സിൽ ചക്ക ഫെസ്റ്റ് നടത്തി


വണ്ണപ്പുറം: കൊതിയൂറും ചക്ക വിഭവങ്ങൾ ഒരുക്കി വണ്ണപ്പുറം എസ്.എൻ.എം.ഹൈസ്കൂളിൽ കുട്ടികൾ ചക്ക മേള ഗംഭീരമാക്കി. ചക്കപ്പുഴുക്ക്, ചക്ക അട, ചക്ക ഹൽവ ,ചക്ക കട് ലറ്റ്, ചക്ക ബജി, ചക്ക ബോളി, ചക്ക ലഡു, ചക്ക സാൻവിച്ച്, ചക്ക സലാഡ്
 അൻപതോളം ചക്ക വിഭവങ്ങളാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയത്.സംസ്ഥാന ഫലമായ ചക്കയുടെ പ്രാധ്യാന്യം കുട്ടികൾക്ക് മനസിലാക്കുവാൻ വേണ്ടിയാണ് ചക്ക ഫെസ്റ്റ് നടത്തിയതെന്ന് ഹെഡ് മിസ്ട്രസ് സിന്ധു.ഡി പറഞ്ഞു. സീഡ് അധ്യാപിക കോ ഓർഡിനേറ്റർ പി.എം സുമയ്യാ, എ.കെ രമണി, വിദ്യാർത്ഥികളായ അതുൽ.സി.സുധൻ ,ദിയ.എസ്.കൃഷ്ണ, അമീന എം.എ, തീർത്ഥ സന്തോഷ് എന്നിവർ നേതൃത്വം നൽകി.

June 28
12:53 2018

Write a Comment

Related News