SEED News

ഡോക്ടർമാരെ ആദരിച്ച് മാതൃഭൂമി സീഡ്

കണ്ണൂർ: മാതൃഭൂമി സീഡിന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. പുതിയങ്ങാടി ജമാ അത്ത് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ എസ്.സുബൈർ അധ്യക്ഷതവഹിച്ചു. മുതിർന്ന ഡോക്ടർമാരായ മുബാറക് ബീവി, കെ.നാരായണൻ, സി.പദ്മനാഭൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
  മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ, സ്കൂൾ മാനേജർ സയ്യിദ് കായിക്കാരൻ എന്നിവർ ആദരിക്കൽ കർമം നിർവഹിച്ചു. മാതൃഭൂമി സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ പരിപാടി വിശദീകരിച്ചു. സ്കൂൾ സീഡ് കോ ഓർഡിനേറ്റർ പി.വി.സുധീർകുമാർ, പ്രിൻസിപ്പൽ എൽസമ്മ ജോസഫ്, പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിംകുട്ടി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.പി.മുസ്തഫ, സീഡ് ക്ലബ്ബ് അംഗം ഹിബ ആയിഷ എന്നിവർ സംസാരിച്ചു.

July 02
12:53 2018

Write a Comment

Related News