SEED News

ഡോക്ടർമാർക്ക് മാതൃഭൂമി സീഡിന്റെ ആദരം

ഹരിതകേരളം മിഷൻ മൂന്നാം ഉത്സവമായി ആഘോഷിക്കുന്ന  ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ഗീതാദേവി,സി.എഫ്.റൂബി,സി.ബി.പ്രതീഷ് എന്നിവരെ ആദരിച്ചപ്പോൾ.

ആതുരശുശ്രൂഷ രംഗത്ത് സേവനത്തിന്റെ മാതൃകയായ മൂന്ന് ഡോക്ടര്മാർക്ക് മാതൃഭൂമി സീഡിന്റെ ആദരം. ഹരിതകേരള മിഷൻ മൂന്നാം ഉത്സവമായി ആഘോഷിക്കുന്ന  ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി തൃശ്ശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലാണ് ആദരം സംഘടിപ്പിച്ചത്. പാലിയേറ്റീവ് കെയറിലെ രോഗികൾക്ക് ദീർഘകലാമായി സൗജന്യസേവനം നൽകുന്ന ഡോക്ടർമാരായ ഗീതാദേവി, സി.എഫ്.റൂബി, ആതുരശുശ്രൂഷയ്ക്കൊപ്പം പരിസ്ഥിതിവിഷയങ്ങളിൽ ഇടപെടലുകൾ നടത്തുന്ന പാത്ത് സംഘടനയുടെ സ്റ്റേറ്റ് പി.പി.എം.ലീഡ് സി.ബി.പ്രതീഷ് എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. 
1998- മുതൽ ഡോ.ഗീതാദേവി തൃശ്ശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. എഴുപത്തിയേഴാം വയസിലും ഇവർ കർമ്മരംഗത്ത് സജീവമാണ്. എഴുപത്തിമൂന്നുകാരിയായ ഡോ.റൂബി 2011-മുതലാണ്  പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭാഗമാകുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം ഇവരുടെ സൗജന്യസേവനം സൊസൈറ്റിയിൽ ലഭ്യമാണ്. പരിസ്ഥതി വിഷയങ്ങളില്‍ ഇടപെടലുകൾ നടത്തുന്ന ഡോ.പ്രതീഷ് ദേശമംഗലം ക്രഷർമേഖലയിൽ സർവേ നടത്തി. ഇതുമൂലം പ്രദേശവാസികൾക്ക് ശ്വാസകോശരോഗങ്ങളും ത്വക്ക് രോഗങ്ങളും ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെതിരെ ജനങ്ങൾക്കിടയിൽ ബോധവത്ക്കരണംപരിപാടികളും അദ്ദേഹം സംഘടിപ്പിച്ചു.
  കുറ്റൂർ സി.എം.ജി.എച്ച്.എസ്-ലെ വിദ്യാർത്ഥികൾ പുരസ്കാര സമർപ്പണം നടത്തി. ഹരിതകേരള മിഷനുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടി ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ പി.എസ്.ജയകുമാർ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മീഡിയ സൊല്യൂഷൻ സീനിയർ മാനേജർ വിനോദ് പി.നാരായണൻ അധ്യക്ഷനായി. തൃശ്ശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി ഡോ.കെ.അരവിന്ദാക്ഷൻ, കുറ്റൂർ സി.എം.ജി.എച്ച്.എസ്.സീഡ് കോഡിനേറ്റർ ടി.സുമംഗല, ക്ലബ്ബ് എഫ്.എം.പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത്, മാതൃഭൂമി സീഡ് സംസ്ഥാന കോഡിനേറ്റർ വി.വൈശാഖ്, മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ്സ് എക്സിക്യൂട്ടീവ് കെ.വൈ.ഷെഫീക്,  എന്നിവർ പങ്കെടുത്തു.

July 02
12:53 2018

Write a Comment

Related News