SEED News

പ്രകൃതി പാഠശാലയിലേക്ക് സീഡ് സംഘം

പ്രകൃതിയുടെ പാഠശാലയിൽ ജല സംരക്ഷണത്തെക്കുറിച്ചറിയാൻ മഴ പെയ്യും സമയം നോക്കി കുരുന്നുകൾ എത്തി.അഞ്ചേക്കറോളം വരുന്ന കുറുമാൽ കുന്നിലെ കൃഷിയിടത്തിലെ ഒരു തുള്ളി വെള്ളം പോലും പാഴായി പോകാതെ തട്ടു തിരിച്ചും മഴക്കുഴികളെടുത്തും കർഷകനായ വർഗ്ഗീസ് തരകൻ ജല സംരക്ഷണം നടത്തുന്നത് നേരിട്ട് കണ്ട് അൽഭുതപ്പെട്ടു സീഡ് സംഘം.കുന്നു മുഴുവൻ ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന 1000 ത്തോളം ആയുർ ജാക്ക് പ്ലാവിൻ തൈകൾ നട്ടിരിക്കുന്നു. കൂടാതെ പ്ലാവിൻ തൈകൾ ബഡ് ചെയ്തു വളർത്തുന്ന വലിയ പ്ലാവ് നേഴ്സറിയും ഇവിടെ സീഡ് സംഘത്തിന് നേരിട്ടു കാണാനായി .പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ നിന്ന് 250 കുട്ടികളുടെ സംഘമാണ് പ്രകൃതിയെ അറിയാൻ ക്ലാസ് മുറി വിട്ടിറങ്ങി   കുറുമാൽ കുന്ന് കയറാൻ പഠനയാത്രയായി എത്തിയത്. ജലസംരക്ഷണത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചവർഗ്ഗീസ് തരകനും തരകനും വേലൂർ വില്ലേജ് ഓഫിസർ സി സി ജോയിയും വേലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫും പഠനയാത്രക്ക് എത്തിയ കുട്ടികൾക്ക് ആയുർ ജാക്ക് പ്ലാവിന്റെ പ്രത്യേകതകളും ജല,പ്സംരക്ഷണത്തെക്കുറിച്ചും ക്ലാസുകളെടുത്തു.കേരളത്തിലെ മികച്ച ആയുർ ജാക്ക് പ്ലാവിൻ തോട്ടം കൂടിയാണ് കുറുമാൽ കുന്നിലൊരുക്കിയിരിക്കുന്നത്. കുട്ടികളുടെ പഠനയാത്ര സംഘത്തെ സീഡ് അധ്യാപക കോഡിനേറ്റർ എം എസ് രാജേഷ്., അധ്യാപകരായ ജിഷോ പുത്തൂർ,,കെ എസ് ഗീത, രേഖലിൻസി മോൾ ,വൃന്ദ സുലഎന്നിവർ നയിച്ചു

July 02
12:53 2018

Write a Comment

Related News