SEED News

ഡോക്ടേഴ് ദിനത്തിൽ ഡോക്ടർക്ക് ആദരവുമായി മാതൃഭൂമി സീഡ് ക്ലബ്.

അടൂർ: ട്രാവൻകൂർ ഇൻറർനാഷണൽ സ്കൂളിൽ മാതൃഭൂമി സീഡ് ,നന്മ ക്ലബ്ബുകൾ സംയുക്തമായി ഡോക്ടേഴ് ദിനത്തിൽ ഡോക്ടർക്ക് ആദരവ് എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചു. കാഴ്ചയുടെ നിറം മങ്ങിയ അനേകർക്ക്   ചികിത്സയിലൂടെ കാഴ്ച നൽകിയ പത്തനംത്തിട്ട ജില്ലയിലെ പ്രശസ്ത നേത്രരോഗ വിദഗ്ദയും ,ഏറ്റവും  കൂടുതൽ തിമിര ശസ്ത്രക്രിയ നടത്തിയതിന് സംസ്ഥാന അവാർഡ് ജേതാവും ,ബെസ്റ്റ് കമ്മ്യൂണിറ്റി ഡോക്ടർ എന്ന നാഷണൽ അവാർഡും സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഡോ: സബിത അവർകളെയാണ്  സ്കൂൾ ആദരിച്ചത്. വർദ്ധിച്ചു വരുന്ന കമ്പ്യൂട്ടർ ,മൊബൈൽ എന്നിവയുടെ ഉപയോഗം ചെറിയ കുട്ടികളിൽ കാഴ്ചവൈകല്യം സൃഷ്ടിക്കുന്നുണ്ട് എന്ന് ഡോക്ടർ പറഞ്ഞു.അതു പോലെ വിറ്റാമിൻ A ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങൾ കുട്ടികൾക്ക് നൽകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും സംസാരിച്ചു. കുട്ടികളിലെ കാഴ്ചവൈകല്യം പരിഹരിക്കാൻ കുട്ടികൾക്കായി സ്കൂളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്താൻ തയ്യാറാണെന്നും ഡോക്ടർ ഉറപ്പു നൽകി. ചടങ്ങിൽ സീഡ്  കോ.ഓർഡിനേറ്റർ ആർ.രാജലക്ഷ്മി സ്വാഗതം ആശസിച്ചു. സ്കൂൾ അക്കാഡമിക് ഡയറക്ടർ റോസമ്മ ചാക്കോ നന്ദി അറിയിച്ചു.

July 03
12:53 2018

Write a Comment

Related News