ശ്രദ്ധേയമായി സീഡ് അധ്യാപക ശില്പശാല
കൊച്ചി: പത്താം വർഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എറണാകുളം വിദ്യഭ്യാസം ജില്ലയിലെ അധ്യാപകർക്കായി ശില്പശാല നടത്തി. 2018-2019 വർഷത്തെ സീഡിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ശില്പശാല ചർച്ച ചെയ്തു. തുണി സഞ്ചി നിർമ്മാണം എന്ന വിഷയത്തെ ആസ്പദ്മാക്കി എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ.നിർമ്മാല പദ്മനാഭൻ ക്ലാസ് നയിച്ചു. സീഡ് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് അധ്യാപകർക്കുളള ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിച്ചു. എറണാകുളം ഡി.ഇ.ഒ ലളിത,ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് റീജിയണൽ ഹെഡ് ജോയ് പോൾ,സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ മാർട്ടിൻ ലോവൽ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്‌കൂളുകളിൽ നിന്നായി 96ഓളം അധ്യാപകർ പങ്കെടുത്തു.
July 10
12:53
2018