SEED News

നന്മയുടെ വിത്തുകള്‍ കൈമാറി ശബരിഗിരി സ്‌കൂള്‍

അഞ്ചല്‍: ശബരിഗിരി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മാതൃഭൂമി 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന ആഘോഷങ്ങള്‍ ചെയര്‍മാന്‍ ഡോ. വി. കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തണല്‍ മരങ്ങള്‍ ധാരാളം നട്ടുവളര്‍ത്തി പരിസ്ഥിതി ശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും കുട്ടികളും വൃക്ഷങ്ങളുടെ വിത്തുകള്‍ പരസ്പരം കൈമാറി.  കുട്ടികളില്‍ കൂട്ടായ്മയും പരസ്പര സഹകരണവും വളര്‍ത്താന്‍ ഈ പ്രവര്‍ത്തനം വളരെയധികം സഹായിക്കുമെന്ന് ചെയര്‍മാന്‍ ഡോ. വി. കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു.  തണല്‍ മരങ്ങള്‍ ധാരാളം നട്ടുവളര്‍ത്തി ജീവവായുവിനെ ശുദ്ധമായി സംരക്ഷിക്കണമെന്നും അതിനായി എല്ലാ കുട്ടികളും അവരവരുടെ വീട്ടില്‍ ഓരോ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ ഡോ. വി. കെ. ജയകുമാറും പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രനും, എന്‍. സി. സി കേഡറ്റുകളും ചേര്‍ന്ന് സ്‌കൂള്‍ 'സീഡ്' പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ കാമ്പസില്‍ തണല്‍മരത്തിന്റെ തൈ നട്ടു.  അതിനുശേഷം കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.


July 18
12:53 2018

Write a Comment

Related News