SEED News

ആർ വി എം യു പി സ്കൂളിൽ കരനെൽകൃഷി ഉദ്‌ഘാടനം


 സാങ്കേതിക വിഷയങ്ങള്‍ പഠിക്കുന്നതിനോടൊപ്പം ജീവിതവിഷയങ്ങള്‍ കൂടി പഠിച്ചാലേ ജീവിതത്തില്‍ വിജയിക്കാനാവൂ എന്ന തിരിച്ചറിവില്‍ നിന്നുമാണ്ആർ വി എം യു പി  സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ കാരനെല്കൃഷിയ്‌ക്കൊരുങ്ങുന്നത്.സമൂഹത്തോട്  പ്രതിബദ്ധതയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ മാതൃഭൂമിയുടെ സീഡ് പദ്ധതിയുടെ പങ്ക് വളരെ വലുതാണ് എന്ന് കെ.എം.മാണി എം എൽ എ  പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു അറിയിച്ചു. കാര്‍ഷികസംസ്കാരം വളര്‍ത്തുന്നതിനും പുതിയ തലമുറയെ നെല്‍ക്കൃഷിയുടെ മഹത്വം പരിചയപ്പെടുത്തുന്നതിനും ഉതകുന്ന വിധത്തിലാണ്  കരനെല്‍ക്കൃഷി ചെയ്യുന്നത്.കൃഷി ഓഫീസർ അഖിൽ രാജു പഞ്ചായത് പ്രസിഡന്റ് ബൈജു ജോൺ ,വാർഡ് മെമ്പർ ജാൻസി ജെയിംസ് , പ്രെധാനാദ്ധ്യാപിക വി.എം.ചിത്ര , സീഡ് കോഓർഡിനേറ്റർ വിനയചന്ദ്രൻ എൻ,അദ്ധ്യാപകർ വിദ്യാർഥികൾ എന്നിവർ് പങ്കെടുത്തു.

July 18
12:53 2018

Write a Comment

Related News