SEED News

എന്റെ പ്ലാവ് എന്റെ കൊന്ന’ പദ്ധതിക്ക് തുടക്കം

ലോകപ്രകൃതിസംരക്ഷണ ദിനം

ഫറോക്ക്: വരും തലമുറയ്ക്കായി കരുതി വെക്കാൻ ഫലവൃക്ഷമായ പ്ലാവും കണ്ണിന് കാഴ്ചയൊരുക്കുന്ന കണിക്കൊന്നയും വിദ്യാർഥികൾക്കും സ്കൂളിനും സമ്മാനിച്ച് ‘എന്റെ പ്ലാവ് എന്റെ കൊന്ന’ പദ്ധതിക്ക്‌ തുടക്കം.

ലോകപ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡും -ഹരിത കേരള മിഷനും ചേർന്ന് നല്ലളം എ.യു.പി. സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രകൃതിയുമായി രമ്യതപ്പെടുകയാണ് വേണ്ടതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കോർപ്പറേഷൻ കൗൺസിലർ സയ്യിദ് മുഹമ്മദ് ഷമീൽ പറഞ്ഞു. മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രധാനാധ്യാപിക എ.കെ. ജയശ്രീ, ഹരിതകേരളം മിഷൻ കോഴിക്കോട് കോ-ഓർഡിനേറ്റർ പി. പ്രകാശ്, പി.ടി.എ. പ്രസിഡന്റ് പി. ഹംസക്കോയ, മാതൃ പി.ടി.എ. പ്രസിഡന്റ് എം. ലൈല, സ്കൂൾ എസ്.ആർ.ജി. കൺവീനർ എം. രജനി, സ്കൂൾ സീനിയർ അസിസ്റ്റന്റ് എം.പി. ചന്ദ്രൻ, പി. രാജീവൻ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

July 29
12:53 2018

Write a Comment

Related News