തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിൽ ‘സീഡ്’ പ്രവർത്തനം തുടങ്ങി
തുണ്ടത്തിൽ: തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിൽ ‘സീഡ്’ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവകൃഷിക്ക് ശ്രീകാര്യം കൃഷി ഓഫീസർ വി.വിജയചന്ദ്രൻ തുടക്കംകുറിച്ചു. പച്ചക്കറി വിളവെടുപ്പിനുശേഷം സ്‌കൂളിൽ കാർഷികമേള സംഘടിപ്പിക്കും. പ്രിൻസിപ്പൽ പങ്കജ, അക്കാദമിക് ഡയറക്ടർ ഗോപാലകൃഷ്ണൻ നായർ, വൈസ് പ്രിൻസിപ്പൽ സുഷമാദേവി, സീഡ് കോ-ഓർഡിനേറ്റർ സന്ധ്യ ജി.ആർ., പി.ടി.എ. പ്രസിഡന്റ് ബിനുകുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
August 01
12:53
2018