SEED News

ചങ്ങാതിക്കൊരു കറിവേപ്പ് പദ്ധതിയുമായി കൊട്ടാരം ഗവ. യു.പി. സ്‌കൂൾ

കടക്കരപ്പള്ളി: കടക്കരപ്പള്ളി കൊട്ടാരം ഗവ. യു.പി.സ്കൂളിൽചങ്ങാതിക്കൊരു കറിവേപ്പ് പദ്ധതിയൊരുക്കി പരിസ്ഥിതി സംരക്ഷണദിനം ആചരിച്ചു. എല്ലാവീട്ടിലും വിഷമില്ലാത്ത കറിവേപ്പില ലഭ്യമാക്കുവാൻ ലക്ഷ്യമിട്ട് കുട്ടികൾ വേപ്പിൻ തൈകൾ വിതരണം ചെയ്തു. തുടർന്ന്, കുട്ടികൾ ഇട്ടി അച്യുതൻ വൈദ്യരുടെ കുര്യാലയും ജന്മഗൃഹവും കാവും സന്ദർശിച്ച് പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രധാന അധ്യാപിക ചന്ദ്രലേഖ, സീഡ് കോർഡിനേറ്റർ സന്ധ്യ, സീഡ് റിപ്പോർട്ടർ ധീര രജികുമാർ, സ്‌കൂൾ ലീഡർ ആന്റോ ഫിലിപ്പ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.  

August 01
12:53 2018

Write a Comment

Related News