കുട്ടനാടിനൊപ്പം വാഴമുട്ടം ഗവ.യു.പി സ്കൂളും
വാഴമുട്ടം: വാഴമുട്ടം ഗവ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും നന്മ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടനാടിന് സഹായവുമായി കുഞ്ഞു കൂട്ടുകാർ. മാതൃഭുമിയുടെ കുട്ടനാടിനൊരു കൈത്താങ് പദ്ധതിയിലേക് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും, ജീവനക്കാരും ചേർന്ന് വിഭവ സമാഹരണം നടത്തിയത്. തങ്ങളാൽ കഴിയും വിധം റസ്‌ക്, ബിസ്ക്കറ്റ്, അരി,ആട്ട, കുപ്പിവെള്ളം, മറ്റു പൊടികൾ സോപ്പ്,ഡെറ്റോൾ എന്നിവ കുട്ടികൾ പദ്ധതിയിലേക് കൈമാറിയത്. നാട്ടുകാരുടെയും സഹകരണം കുട്ടികൾക്കുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ എ.സുരേന്ദ്രൻ നായർ, വിഭവങ്ങൾ ഏറ്റുവാങ്ങി. സീഡ് കോഡിനേറ്റർ ദീപ്തി.കെ.നായർ നേതൃത്വത്തം നൽകി.
August 01
12:53
2018