SEED News

പഴയ ജീൻസ് പാന്റ്സ് ചെടിച്ചട്ടിയാക്കി കീഴൂരിലെ കുട്ടികൾ


കീഴൂർ : പുനരുപയോഗ ദിനത്തിൽ കീഴൂർ ഗവ.ഫിഷറീസ് യു.പി.സ്കൂളിലെ സീഡ് അംഗങ്ങളായ കുട്ടികൾ പഴയ ജീൻസ് പാന്റ്സ് ശേഖരിച്ച് പാകത്തിൽ മുറിച്ചെടുത്ത് മണ്ണൽ നിറച്ച് പൂച്ചെടികൾ നട്ട് ആ ദിനത്തെ അന്വർത്ഥമാക്കി. തയ്യൽക്കടയിൽ നിന്ന് ശേഖരിച്ച പാഴ്ത്തുണികൾ ഉപയോഗിച്ച് എല്ലാ ക്ലാസ്സിലേക്കും ആവശ്യമായ ത്രയും ഡസ്റ്ററുകളും ചവിട്ടിയും നിർമ്മിച്ചു. പുനരുപയോഗ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എം.നാരായണൻ മാസ്റ്റർ, സീഡ് കോർഡിനേറ്റർ ശ്രീമതി.രജിത ടീച്ചർ, വർക്ക് എക്സ്പീരിയൻസ് ടീച്ചർ ശ്രീമതി. ബിന്ദു ടീച്ചർ, ശ്രുതി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

August 10
12:53 2018

Write a Comment