SEED News

നവോദയയിലെ സീഡ് പ്രവർത്തകർ ബ്ലീച്ചിങ് പൗഡർ നൽകി

മാവേലിക്കര: ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിലെ സീഡ് പ്രവർത്തകർ കുട്ടനാട് ശുചീകരണത്തിനായി 200 കിലോഗ്രാം ബ്ലീച്ചിങ്പൗഡർ നൽകി. മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളിൽ ശുചീകരണം നടത്താനാണ് ബ്ലീച്ചിങ് പൗഡർ മാതൃഭൂമി ഓഫീസിൽ ഏൽപ്പിച്ചത്. നവോദയ വിദ്യാലയം പ്രിൻസിപ്പൽ പി.വിക്രമൻനായർ, വൈസ് പ്രിൻസിപ്പൽ സജിതകുമാരി, സീഡ് കോ-ഓർഡിനേറ്റർ ശ്രീകല, അധ്യാപകരായ മേരിതോമസ്, ലീജ, സി.കെ.രാഘവൻ എന്നിവർ നേതൃത്വം നൽകി.

August 13
12:53 2018

Write a Comment

Related News