SEED News

ലോക പ്രകൃതിസംരക്ഷണ ദിനാചരണം


പാലക്കാട്: മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന നാലാം ഹരിതോത്സവത്തിന്റെ ഭാഗമായി ലോക പ്രകൃതിസംരക്ഷണദിനാചരണം നടത്തി. കോങ്ങാട് ഗവ. യു.പി. സ്കൂളിൽ നടന്ന പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു തൈനട്ട് ഉദ്ഘാടനം ചെയ്തു. വാർഡംഗം എം.എസ്. ദേവദാസ് അധ്യക്ഷനായി. 
  മധുരവനം, എന്റെ പ്ലാവ്, എന്റെ കൊന്ന എന്നീ പദ്ധതികളാണ് നടപ്പാക്കിയത്.‌ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതാണ് മധുരവനം പദ്ധതി. സംസ്ഥാന ഫലമായ ചക്കയ്ക്കും സംസ്ഥാന പുഷ്പമായ കൊന്നയ്ക്കും വളരാനിടമൊരുക്കുന്നതിനാണ് എന്റെ പ്ലാവ്, എന്റെ കൊന്ന പദ്ധതി നടപ്പാക്കുന്നത്.
പ്രധാനാധ്യാപകൻ സി.സി. ജയശങ്കർ, ഡോ. നീതു ജോയ്, മാതൃഭൂമി ചീഫ് അക്കൗണ്ടന്റ് ലോഹിതാക്ഷൻ, സീഡ് കോ-ഓർഡിനേറ്റർ സുജാത എന്നിവർ സംസാരിച്ചു.

August 23
12:53 2018

Write a Comment

Related News