SEED News

നാട്ടുമാവുകളുടെ സംരക്ഷണവുമായി സ്കൂൾ


ശ്രീകൃഷ്ണപുരം: നാട്ടുമാവുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി കുലിക്കിലിയാട് എസ്.വി.എ യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ സ്കൂൾവളപ്പിൽ  വിവിധതരം നാട്ടുമാവുകൾ നട്ടു. 
വെളുത്ത മൂവാണ്ടൻ, കറുത്ത മുവാണ്ടൻ, പുളിമാവ്, മൽഗോവ, കപ്പൽമാവ്, ചകിരിമാവ്, തലശ്ശേരി മാവ് ഗോമാവ്, കിളിമാവ് തുടങ്ങിയവയാണ് നട്ടത്.
പ്രധാനാധ്യാപകൻ എം. മോഹനൻ, സീഡ് കോ-ഓർഡിനേറ്റർ കെ. അബു, എം.എൻ. ദേവസേന, എൻ.ടി. ഖദീജ, പി. പങ്കജവല്ലി എന്നിവർ നേതൃത്വം നൽകി.

August 23
12:53 2018

Write a Comment

Related News