SEED News

പഠനയാത്ര നടത്തി


പള്ളിപ്പുറം: കാടിന്റെ വന്യതയിലേക്ക് സീഡ് ക്ലബ്ബിന്റെ പഠനയാത്ര. കാരമ്പത്തൂർ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വയനാട് തോൽപ്പെട്ടിയിലേക്ക് പഠനയാത്രയും പഠനക്യാമ്പും ഒരുക്കിയത്. 40 പേർ പങ്കെടുത്തു. 
കാടും വന്യമൃഗങ്ങളും,  പരിസ്ഥിതി സൗഹാർദ ജീവിതരീതി എന്നീ വിഷയങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരായ അജയ്, മുനീർ എന്നിവർ ക്ലാസെടുത്തു. ട്രക്കിങ്, പക്ഷിനിരീക്ഷണം എന്നിവയും നടത്തി.

August 23
12:53 2018

Write a Comment

Related News