SEED News

കുടുംബക്കൃഷി വിജയകരമാക്കി കൃഷ്ണ സ്കൂൾ

 
അലനല്ലൂർ: രാവിലെ സ്കൂളിലെത്തുന്ന കുട്ടികളുടെ കൈയിലെല്ലാം വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടക്ക, മത്തൻ തുടങ്ങിയ പച്ചക്കറികൾ. സ്കൂളിലെ ഉച്ചഭക്ഷണത്തിലേക്ക് ഓരോരുത്തരുടേയും സംഭാവനകൾ. അലനല്ലൂർ കൃഷ്ണ എ.എൽ.പി. സ്കൂളിലെ പതിവ് കാഴ്ചയാണിത്. 
നന്മ വിതച്ച്‌ നന്മ കൊയ്യാൻ അലനല്ലൂർ കൃഷ്ണ എ.എൽ.പി. സ്കൂൾ പരിചയപ്പെടുത്തുന്ന കൃഷിസംരംഭമാണ് കുടുംബക്കൃഷി. സ്കൂളിൽനിന്നും ലഭിക്കുന്ന വിത്തും വളവും ഉപയോഗിച്ചാണ് വിദ്യാർഥികൾ വീടുകളിൽ കൃഷിചെയ്യുന്നത്. വിഷരഹിത പച്ചക്കറിയുത്പാദത്തിലൂടെ നല്ല മണ്ണിൽനിന്നും നല്ല ഭക്ഷണം എന്ന സ്വപ്നവും യാഥാർഥ്യമാവുന്നു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കാർഷിക ക്ലബ്ബ് നേതൃത്വം നൽകുന്ന പദ്ധതി വിജയകരമാക്കാൻ അലനല്ലൂരിലെ ജൈവകർഷകനും പി.ടി.എ. എക്സിക്യുട്ടീവ് അംഗവുമായ സേതുമാധവന്റെ ഉപദേശങ്ങളും തുണയാവുന്നു. പ്രധാനാധ്യാപിക സി. ശ്രീരഞ്ജിനി, പി. ജ്യോതി, പി. ദീപക്, മണികണ്ഠൻ, പി. ഗോപാലകൃഷ്ണൻ, എം. ഹരിദേവ്, പി. ലക്ഷ്മീദേവി, എം. ശ്രീനാഥ് തുടങ്ങിയവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.

August 23
12:53 2018

Write a Comment

Related News