SEED News

സീഡ് കലണ്ടർ തയ്യാറാക്കി മഡോണ എ യു.പി.എസ് കാസറഗോഡ്




കാസറഗോഡ്:സീഡ് കലണ്ടർ തയ്യാറാക്കി മഡോണ എ യു.പി.എസ് കാസറഗോഡ് .പതിവു ദിനാചരണങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന വിധം പ്രകൃതിയെ തൊട്ടറിയുവാനുതകുന്ന നാനാവിധ പ്രവർത്തനങ്ങൾ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ നടപ്പിൽ വരുത്തുവാനുള്ള ഉറച്ച കാൽവയ്പുകൾ ഉണ്ടാകണമെന്ന് കലണ്ടർ പ്രകാശനം ചെയ്ത് ബഹു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്ന സീഡ് പ്രവർത്തകരെ ഓർമിപ്പിച്ചു.സീഡ് കോ ഓർഡിനേറ്റർമാരായ സുജാത, ജോമി കെ.ജോൺ ആക്ഷൻ പ്ലാൻ വിശദീകരിച്ചു. സീഡ് റിപ്പോർട്ടർ ശ്രീലക്ഷ്മി പി നായർ നന്ദി പറഞ്ഞു.

August 31
12:53 2018

Write a Comment

Related News